Thursday, February 9, 2012

കുഞ്ഞുങ്ങള്‍ക്ക്‌ അവധി ദിനം ; കുന്നുകള്‍ക്കു മരണ ദിനങ്ങള്‍

കലണ്ടറിലെ ചുവപ്പ് അക്കങ്ങള്‍ കണ്ടാല്‍ മഞ്ഞ മണ്ണ് മാന്തികളും ലാഭക്കാശു കണ്ടു കണ്ണ് മഞ്ഞളിച്ചവരും കുന്നുകയറിവരും.തലമുറകള്‍ കൈമാറി തന്ന പൈതൃകത്തെ ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഓര്‍മ മാത്രമാക്കും.അത് ഉപയോഗിച്ച് ഭൂമി യുടെ വൃക്കകള്‍ എന്ന് വിശേഷിപ്പിക്കുന്ന തണ്ണീര്‍ തടങ്ങളെ കണ്ണീര്‍ തടങ്ങള്‍ ആക്കി മാറ്റും.ഈ കുന്നുകളും വയലുകളും നമുക്കും നമുക്ക് മുന്നേ പോയ വരുമായ എത്രയോ പേര്‍ക്ക് പാല്‍ ചുരത്തി തന്ന കന്നുകാലികലുടെ മേച്ചില്‍ പുരങ്ങളായിരുന്നു.ഇനിയും ഭൂമുഖം കാണാനിരിക്കുന്ന പൈതങ്ങള്‍ക്ക് പുല്ല്ല് കാണാത്ത പശുക്കള്‍ ചുരത്തിയ പാല് മതിയെന്ന് വിധിക്കുന്നത് വംശ ഹത്യയോളം പോന്ന പാപമല്ലേ .മരുന്നിന്റെ നാട്ടറിവില്‍ ഒരു അക്ഷയ ഖനി പോലെ ഔഷധ സസ്യങ്ങള്‍ തന്നു ആരോഗ്യ ജീവിതം സമ്മാനിച്ച ഇടങ്ങള്‍ ആയിരുന്നില്ലേ കുന്നുകളും വയലുകളും.ഇനി പിറക്കാനിരിക്കുന്ന വര്‍ക്ക് ബുദ്ധി യുണ്ടാവാന്‍ ബ്രഹ്മി വളരാന്‍ ഇടം കൊടുക്കാത്തത് ക്രൂരതയല്ലേ.
ജീന്‍ ഗിയനോയുടെ മരങ്ങള്‍ നട്ട മനുഷ്യന്‍ പാറപുസ്ടകതിന്റെ ഭാഗമാക്കണം .വന്യമായ മരുപ്രദേശങ്ങളില്‍ മരങ്ങളുടെ വിത്തുകള്‍ നാട്ടു ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി നിന്ന ബോഫിയരിനെ എല്ലാവരും അറിയണം.

ഒരു പാട് കുഞ്ഞു ബോഫിയര്മാര്‍ വരണം .നിങ്ങള്ക്ക് ഫുഡ് ബാളും ക്രിക്കറ്റും കളിക്കാന്‍ വയലുകള്‍ വേണമെങ്ങില്‍ പറയണം .ഞങ്ങളുടെ അവധി ദിനങ്ങളില്‍ നിങ്ങള്‍ ഈ കുന്നു കയറി വരരുതെന്ന്..
സിജിന്‍ പൊന്നാനി

സിജിന്‍ എം
മങ്കുഴിയില്‍
പുറങ്ങു
കഞ്ഞിരമുക്ക്